കാന്‍സര്‍ രോഗിക്ക് മരുന്നെത്തിച്ചു നല്‍കി ജില്ലാ യുവജന കേന്ദ്രം

post

പത്തനംതിട്ട:  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗിയായ തിരുവല്ല മഞ്ഞാടി കാഞ്ഞിരത്തറ വീട്ടില്‍ വത്സല മോഹനു മരുന്നെത്തിച്ചു.  വത്സല മോഹന്‍ മരുന്നില്ലാതെ  അഞ്ച് ദിവസമായി വിഷമിക്കുകയാണ് എന്ന വിവരം മാത്യു ടി തോമസ് എംഎല്‍എയാണ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്.  യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് എത്തിച്ച മരുന്ന് കുന്നന്താനം പഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ രതീഷ് വത്സല മോഹന്റെ വീട്ടില്‍ എത്തിച്ചു നല്‍കി.