സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കോവിഡ് -19 രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നും രണ്ടു പേര്‍ക്കും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കേരളത്തില്‍ ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം തിങ്കളാഴ്ച നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 12 പേരുടെയും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നും 3 പേര്‍ വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇപ്പോള്‍ 178 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,12,183 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,11,468 പേര്‍ വീടുകളിലും, 715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.രോഗലക്ഷണങ്ങള്‍ ഉള്ള 15,683 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതില്‍ 14,829 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.