കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുസ്തകമേള മാർച്ച് 1 മുതൽ തിരുവനന്തപുരത്ത്

post

പുസ്തകങ്ങൾക്ക് 20-70 ശതമാനം വരെ വിലക്കിഴിവ്

2000 രൂപയ്ക്ക് മുകളിൽ പുസ്തകം വാങ്ങുന്നവർക്ക് തെരഞ്ഞെടുത്ത പുസ്തകങ്ങൾ സൗജന്യം

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ 7 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ മെഗാപുസ്തകമേള സംഘടിപ്പിക്കും. ശാസ്ത്രം, എൻജിനിയറിങ്, ഭാഷ, സാഹിത്യം, കലകൾ, സാമൂഹികശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഭാഷാശാസ്ത്രം, കൃഷി, കായികം, ഗണിതശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ആരോഗ്യശാസ്ത്രം, ജന്തുശാസ്ത്രം, ഇൻഫർമേഷൻ ടെക്നോളജി, ഫോക്‌ലോർ, നാടകം, സംഗീതം, സിനിമ, ചിത്രകല, കേരളചരിത്രം, ഇന്ത്യചരിത്രം, ലോകചരിത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, ടൂറിസം, മാനേജ്‌മെന്റ്‌, സഹകരണം, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, നിയമം, ആധ്യാത്മികം, ജേണലിസം, ജീവചരിത്രം, സ്ത്രീപഠനം, ശബ്ദാവലികൾ, നിഘണ്ടുക്കൾ, പദകോശം തുടങ്ങിയ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ഗ്രന്ഥങ്ങൾ ലഭ്യമാണ്.

പുസ്തകമേളയിൽ 1600 രൂപ വിലയുള്ള കേരള ഭാഷാ നിഘണ്ടു 1000 രൂപയ്ക്ക് ലഭിക്കും. കൂടാതെ യു.ജി.സി അംഗീകരിച്ച ജേർണലായ വിജ്ഞാനകൈരളിയുടെ വരിക്കാരാവുന്നതിനും സൗകര്യമുണ്ട്. ദിവസവും രാവിലെ 9 മുതൽ രാത്രി 8 മണി വരെയാണ് മേള.

ഫോൺ : 9020209919, 9447956162, 9447956162.