മൂലമ്പിള്ളി പിഴല അപ്രോച്ച് റോഡ് ഉടന്‍ പൂര്‍ത്തിയാകും

post

കാക്കനാട്: മൂലമ്പിള്ളി  പിഴല കണക്ടിവിറ്റി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍  ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അതോറിറ്റി സെക്രട്ടറികൂടിയായ ജി്ല്ലാ കളക്ടര്‍ എസ്. സുഹാസ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനോട് ആവശ്യപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് 350 മീറ്റര്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുളള ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം വെല്ലുവിളിയായി സ്വീകരിച്ച് പദ്ധതി പൂര്‍ത്തീകരിക്കാനാണ് കൊച്ചി മെട്രോയുടെ തീരുമാനം. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിശദപഠന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കൊച്ചി മെട്രോ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത സ്ഥലപരിശോധനയില്‍ മെട്രോ റെയില്‍ അധികൃതര്‍, ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍, കടമക്കുടി പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.