കോവിഡ് 19: ജില്ലയില്‍ രണ്ട് പേര്‍ രോഗവിമുക്തരായി ആശുപത്രിവിട്ടു
പാലക്കാട് : ജില്ലയില്‍ കോവിഡ് -19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് വീട്ടിലേക്ക് മടങ്ങിയത്. കാവില്‍പ്പാട്, ഈസ്റ്റ് ഒറ്റപ്പാലം, സ്വദേശികളാണ് ആശുപത്രി വിട്ടത്. മാര്‍ച്ച് 27 ന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയും ഏപ്രില്‍ നാലിന് രോഗം സ്ഥിരീകരിച്ച കാവില്‍പ്പാട് സ്വദേശിയുടെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
ഈസ്റ്റ് ഒറ്റപ്പാലം, കാവിപ്പാട് സ്വദേശികളുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നത് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവരുടെ രണ്ടുപേരുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ആര്‍ക്കും രോഗബാധയില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.