ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കി കൊല്ലം ഗണപതി ക്ഷേത്രം ട്രസ്റ്റ്

post

കൊല്ലം : തമിഴ് ബ്രാഹ്മണ സമുദായ ക്ഷേത്രമായ കൊട്ടാരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രം ട്രസ്റ്റ് കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് നല്‍കി. ജില്ല കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഏറ്റുവാങ്ങി. ഗുണനിലവാരം  പരിശോധിച്ച് ഉറപ്പുവരുത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ചികിത്സാ ഉപകരണങ്ങളാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് നല്‍ക്കുന്നത്.

ട്രസ്റ്റ് കഴിഞ്ഞ 14 ദിവസമായി കൊല്ലം കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ സെല്ലിലേക്ക് ഉച്ചയൂണും നല്‍കിയിരുന്നു. തമിഴ് ബ്രാഹ്മണ സമുദായം പ്രസിഡന്റ്  എസ് നാരായണന്‍, ജനറല്‍ സെക്രട്ടറി  കെ രാമചന്ദ്രന്‍, ട്രഷറര്‍ കെ പരമേശ്വരന്‍, കൊട്ടാരക്കുളം ശ്രീ മഹാഗണപതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എന്‍ ഗണപതി കൃഷ്ണന്‍, സെക്രട്ടറി പ്രശാന്ത് അനന്ത ശങ്കരന്‍, ട്രഷറര്‍ കെ മഹദേവന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രീലത, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ജെ മണികണ്ഠന്‍, ഡോ ആര്‍ സന്ധ്യ, ഡി പി എം ഡോ എസ് ഹരികുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ളപക്ഷം ഇനിയും കഴിയുന്നത്ര സഹായം എത്തിക്കുവാന്‍ ശ്രമിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ രാമചന്ദ്രന്‍ അറിയിച്ചു.