ജില്ലയില്‍ ആവശ്യമെങ്കില്‍ വെന്റിലേഷന്‍ സൗകര്യമുണ്ട്: മന്ത്രി എ.കെ ബാലന്‍

post

പാലക്കാട് : ജില്ലയില്‍ കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അനുകരണീയ മാതൃകയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചതെന്നും ആവശ്യത്തിന് വെന്റിലേറ്ററുകളും ജീവനക്കാരും മറ്റു സൗകര്യങ്ങളും നിലവിലുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പൊതുഗതാഗതം നിര്‍ത്തലാക്കിയത് രോഗത്തിന്റെ സമൂഹ വ്യാപനം തടയാന്‍ സഹായിച്ചു. എട്ട് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ആകെ ഉണ്ടായത്. ആറെണ്ണത്തിന്റെ ഫലം പിന്നീട് നെഗറ്റീവായി. രണ്ടെണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.