തിരൂരങ്ങാടി താലൂക്ക് ആശുപത്രി അണുവിമുക്തമാക്കി
മലപ്പുറം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി അണുവിമുക്തമാക്കി. ആശുപത്രി മോര്‍ച്ചറി, ഐസൊലേഷന്‍ വാര്‍ഡ് , ഒ.പി കൗണ്ടറുകള്‍, ആംബുലന്‍സുകള്‍, പനി വാര്‍ഡ്, ഫാര്‍മസി, ലാബ്, ഓഫീസുകള്‍, ബ്ലഡ് ബാങ്ക്, ആശുപത്രി പരിസരം എന്നിവിടങ്ങളെല്ലാമാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നേത്യത്വത്തില്‍ അണുവിമുക്തമാക്കിയത്. തുടര്‍ന്ന് തിരൂരങ്ങാടി ചെമ്മാട്ടെ മാര്‍ക്കറ്റും അണുവിമുക്തമാക്കി. തിരൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം.കെ പ്രമോദ് കുമാര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ കെ.അഭിലാഷ്, കെ.കെ പ്രബീഷ് കുമാര്‍, പി.പി രജീഷ് എന്നിവരും 11 സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങളുമാണ് അണു നശീകരണം നടത്തിയത്. ഇന്ന് (ഏപ്രില്‍ 18 ) ചെറിയമുണ്ടത്തെ പബ്ലിക് ഹെല്‍ത്ത് സെന്ററും മാര്‍ക്കറ്റും സേന അണുവിമുക്തമാക്കും