ഐ.ടി.ഐ പ്രവേശനം: അപേക്ഷ തീയതി ജൂലൈ അഞ്ചുവരെ നീട്ടി

post

ചാക്ക സർക്കാർ ഐ.ടി.ഐയിൽ 2024 പ്രവേശനവുമായി ബന്ധപ്പെട്ട് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ചുവരെ നീട്ടി. അപേക്ഷ സമർപ്പിച്ചതിന് ശേഷം അടുത്തുള്ള ഐ.ടി.ഐകളിൽ നിന്ന് ഓൺലൈൻ വെരിഫിക്കേഷൻ നടത്താനുള്ള അവസാന തീയതി ജൂലൈ 10. വിവരങ്ങൾക്ക്: https://itiadmission.kerala.gov.in, https://det.kerala.gov.in, ഫോൺ: 0471-2502612.