വിവരാവകാശ കമ്മീഷണര്‍ നിയമനം

post

തിരുവനന്തപുരം : കേരള സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ കമ്മീഷണറുടെ നിലവിലുളള ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുളള മേഖലകള്‍ എന്നീ വിവരങ്ങള്‍ സഹിതം മാര്‍ച്ച് 15 വൈകിട്ട് അഞ്ചിനു മുന്‍പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം  695001 എന്ന വിലാസത്തിലോ അല്ലെങ്കില്‍ gadcdn6@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷ അയക്കണം. വൈകിക്കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങളും അപേക്ഷിക്കുവാനുളള പ്രൊഫോര്‍മയും കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റായ www.gad.kerala.gov.in ല്‍ ലഭിക്കും.