ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ ബാധ
കണ്ണൂര്‍ : ജില്ലയില്‍ രണ്ടു സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ മൂന്നു പേര്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 18) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. രണ്ടു പേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്.മാര്‍ച്ച് 18ന് ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ പെരളശ്ശേരി മുണ്ടലൂര്‍ സ്വദേശിയായ 54കാരിയാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയവരിലൊരാള്‍. മാര്‍ച്ച് 21ന് ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരി വഴിയെത്തിയ കൂടാളി പൂവത്തൂര്‍ സ്വദേശിയായ 30കാരനാണ് മറ്റൊരാള്‍. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത് ചമ്പാട് അരയാക്കൂല്‍ സ്വദേശിയായ 28കാരിക്കാണ്. ഏപ്രില്‍ 16ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് മൂന്നു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി. ഇതില്‍ 39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.നിലവില്‍ 5934 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 52 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 10 പേര്‍ ജില്ലാ ആശുപത്രിയിലും ഒമ്പത് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 40 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 5823 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 1910 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1627 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1509 എണ്ണം നെഗറ്റീവ് ആണ്. 283 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.