വയനാട് ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍

post

വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍ :

*ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയാതെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.

*ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്ത വിധം നന്നായി അടച്ചു സൂക്ഷിക്കുക.

*ആഹാരം കഴിക്കുന്നതിന് മുന്‍പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക.

*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

*മലമൂത്ര വിസര്‍ജ്ജനം ശൗചാലയത്തില്‍ മാത്രം നടത്തുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

*വ്യക്തിശുചിത്വം പാലിക്കുക.

*വളര്‍ത്തുമൃഗങ്ങളെയോ പക്ഷികളെയോ താമസിക്കുന്നവരുമായി ഇടപഴകാന്‍ അനുവദിക്കരുത്.

*തുറസ്സായ സ്ഥലങ്ങളില്‍ തുപ്പരുത്.

*പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക.

*ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ അവ മുടങ്ങാതെ കഴിക്കുക.

*വെള്ളക്കെട്ടുകളില്‍ താമസിക്കുന്നവരും വെള്ളം കയറിയ ഇടങ്ങള്‍ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയിലൊരിക്കല്‍ 200 മി. ഗ്രാം. ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കുക.