കോവിഡ് 19 : ജില്ലയില്‍ 6 ഹോട്ട്‌സ്‌പോട്ടുകള്‍

post

ഇടുക്കി : തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകളെ ഇടുക്കി ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.ഹോട്ട് സ്‌പോട്ട് നിശ്ചയിച്ചയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇടുക്കിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് (തിങ്കളാഴ്ച) പൊതു ശുചീകരണ യജ്ഞമാണ്. പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളും ടൗണുകളും ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ അണു വിമുക്തമാക്കും. വ്യാപാര സ്ഥാപനങ്ങള്‍ അതാതു സ്ഥാപന ഉടമകള്‍ ശുചീകരിക്കും. അണുവിമുക്തമാക്കിയതിന് ശേഷം നാളെ (ചൊവ്വ) മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.