സിവില്‍ സ്റ്റേഷന്‍ അണുവിമുക്തമാക്കി അഗ്‌നിശമന സേന
പാലക്കാട് : കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഭരണ കേന്ദ്രമായ സിവില്‍ സ്റ്റേഷനും പരിസരവും ജില്ലാ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. കലക്ടറേറ്റ്, പബ്ലിക് റിലേഷന്‍സ് ഓഫീസ് അടക്കമുള്ള സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍, വാഹനങ്ങള്‍ എന്നിവയാണ് അണുവിമുക്തമാക്കിയത്. അഗ്‌നിശമനസേന ജില്ലാ മേധാവി അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള ടീമാണ് രാവിലെ 11 മുതല്‍ രണ്ടു മണി വരെ സിവില്‍ സ്റ്റേഷന്‍ അണുവിമുക്തമാക്കിയത്. കേരള എന്‍ജിഒ യൂണിയന്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവരും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.