ഓവര്‍സീസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യസം നേടുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഓവര്‍സീസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിദേശ സര്‍വ്വകലാശാലകളില്‍ മെഡിസിന്, എഞ്ചിനീയറിങ്, പ്യുവര്‍ സയന്‍സ്, അഗ്രികള്‍ച്ചര്‍, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ്, നിയമം എന്നിവയില്‍ വിദേശത്ത് ബിരുദാനന്തര ബിരുദ കോഴ്സുകളും പി.എച്ച്.ഡിയും ചെയ്യുന്നവര്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. www.egrantz.kerala.gov.in സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം.
അപേക്ഷകരുടെ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ അധികമാകരുത്. ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേനയുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. 60 ശതമാനം മാര്‍ക്കില്‍ കുറയാതെ അല്ലെങ്കില്‍ സമാന ഗ്രേഡില്‍ ബിരുദം നേടിയവരായിരിക്കണം. ബിരുദം നേടിയിട്ടുള്ള വിഷയത്തിലോ ആയതുമായി ബന്ധപ്പെട്ട വിഷയത്തിലോ ഉപരിപഠനം നടത്തുന്നവരെ മാത്രമാണ് സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്. Ph.D കോഴ്സിന് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി 01.08.2024ല്‍ 40 വയസ്സില്‍ താഴെയായിരിക്കണം. അവസാന തീയതി - 20.09.2024. വിവരങ്ങള്‍ക്ക് : https://egrantz.kerala.gov.in/egrantz_uploads/adf79e590140bcf274c80cc7c6aa7c00.pdf