ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്‍കുന്ന എന്‍ജിനിയറിങ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ട് വര്‍ഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന്റെ തുല്യത ലഭിക്കുന്നതിനുള്ള പരീക്ഷ സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ മേയില്‍ നടത്തും. പരീക്ഷയ്ക്ക് അഞ്ചു മുതല്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ സംബന്ധമായ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.tekerala.org ല്‍  equivalency Test എന്ന ലിങ്കില്‍ ലഭിക്കും. അപേക്ഷയുടെ പ്രിന്റ് ഔട്ട്, ഫീസടച്ച രസീത്, മറ്റ് ബന്ധപ്പെട്ട രേഖകള്‍ സഹിതം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ 31നു മുന്‍പ് നല്‍കണം.