കോവിഡിനെ പ്രതിരോധിക്കാം -നൂറുമേനി പച്ചക്കറി

post

തിരുവനന്തപുരം : വീട്ടുവളപ്പിലും മട്ടുപ്പാവിലുമായി ഈ കോവിഡ് കാലത്തു കൃഷി ചെയ്യുന്ന കുടുംബങ്ങള്‍ക്കു 'കോവിഡിനെ പ്രതിരോധിക്കാം -നൂറുമേനി പച്ചക്കറി' എന്ന പേരില്‍ ഹരിത കേരളം മിഷന്‍ തിരുവനന്തപുരം ജില്ലാ ടീം സംഘടിപ്പിക്കുന്ന ഹാഷ് ടാഗ് കാമ്പയിനില്‍ പങ്കെടുക്കാം. മത്സരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്നതും വീട്ടുവളപ്പിലോ മട്ടുപ്പാവിലോ പച്ചക്കറി കൃഷി ചെയ്യുന്നതുമായ വ്യക്തികള്‍ക്ക് പങ്കെടുക്കാം. ലോക്ക് ഡൗണ്‍ കാലത്തു കോവിഡിനെ പ്രതിരോധിക്കുന്നതോടൊപ്പം കൃഷിയെ കൂടുതല്‍ അറിയുന്നതിനും കൃഷി ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വിഷരഹിതമായ പച്ചക്കറി ലഭിക്കുക കൃഷിയിലൂടെ മാനസിക ഉല്ലാസം കണ്ടെത്തുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം.കോവിഡ് കാലം മുതല്‍ കൃഷി ആരംഭിച്ചവര്‍ നിങ്ങളുടെ വീട്ടുവളപ്പിലോ മട്ടുപ്പാവിലോ ചെയ്യുന്ന പച്ചക്കറി കൃഷി, മൈക്രോ ഗ്രീന്‍ ഫാമിംഗ് എന്നീ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍, ലഘു വീഡിയോ, കൃഷി രീതിയുടെ ലഘു വിവരണം, കൃഷി ചെയ്യുന്ന വ്യക്തിയുടെ പേര്, പഞ്ചായത്തിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം tvmharithakeralam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് 2020 മെയ് 20 -നു മുന്‍പ് അയക്കണം. ഓരോ മത്സരാര്‍ത്ഥിയുടെയും കൃഷിയുടെ ഫോട്ടോ അഥവാ വീഡിയോ ജില്ലാതലത്തിലുള്ള വിദഗ്ധ സമിതിയുടെ നിബന്ധനകള്‍ക്കു വിധേയമായി പരിശോധിച്ചശേഷഷമാമായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കു പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളില്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ് . മത്സരത്തില്‍ പങ്കെടുക്കുന്നവര്‍

https://forms.gle/1yPxGre23Jkbp9Lu6,  https://forms.gle/5U5Dp4Zgp6wSkHVB8 എന്നീ ലിങ്കുകളില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യണം.