പാലക്കാടന്‍ മാമ്പഴം വിപണിയിലെത്തിച്ച് കണ്ണൂര്‍ ആത്മ
കണ്ണൂര്‍ : ജില്ലാ കൃഷി വകുപ്പും ആത്മയും സംയുക്തമായി ജില്ലയില്‍ മാമ്പഴം വില്‍പ്പനയ്ക്ക് എത്തിക്കുന്നു. പാലക്കാട് ജില്ലയിലെ നെന്മാറ ബ്ലോക്കിലെ ചെറുകിട മാമ്പഴ കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യം. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി രാമകൃഷ്ണനും നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടറും മുന്‍കൈ എടുത്താണ് ആത്മ വഴി അഞ്ചു ടണ്‍ മാമ്പഴം കണ്ണൂരിലേക്ക് എത്തിക്കുന്നത്. സി എല്‍ എസ് എല്‍ (സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍ ലേര്‍ണിംഗ് ) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലും മാമ്പഴം ശേഖരിച്ചു വിതരണം നടത്തി വരുന്നുണ്ട്. ഏകദേശം 15 ടണ്ണോളം മാമ്പഴം ഈ അവര്‍ വില്‍പ്പന നടത്തിക്കഴിഞ്ഞു.
കൃഷി വകുപ്പിന്റെ വിതരണ സ്റ്റാളുകള്‍ വഴി അഞ്ച് ടണ്‍ സിന്ദൂരം, വെങ്കനപ്പള്ളി, അല്‍ഫോന്‍സ, മൂവാണ്ടന്‍ എന്നീ ഇനങ്ങളാണ് വില്‍പ്പനയ്‌ക്കെത്തിക്കുക. മൂവാണ്ടന്‍ 45 രൂപ, സിന്ദൂരം 60 രൂപ, വെങ്കനാപ്പള്ളി 80 രൂപ, അല്‍ഫോന്‍സ 100 രൂപ എന്നിങ്ങനെയാണ് വില്‍പ്പന നിരക്ക്.
ജില്ലയില്‍ മാമ്പഴം ലഭ്യമാകുന്ന സ്റ്റാളുകളും ബന്ധപ്പെടേണ്ട നമ്പറുകളും
കുത്തുപറമ്പ് ബ്ലോക്ക് : പ്രാദേശിക വിപണനകേന്ദ്രം കരിയില്‍ 9961068827 ആര്‍ സന്തോഷ് (അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്), പ്രാദേശിക വിപണന കേന്ദ്രം പൂവത്തില്‍ 9745937363 റിജിന്‍ (അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്), ഇക്കോ ഷോപ്പ് കുന്നോത്തു പറമ്പ് പാറാട് 9544831540 ശോഭ (അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്), ഇക്കോ ഷോപ്പ് കടവത്തൂര്‍ 8848044491 (അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്).
എടക്കാട് ബ്ലോക്ക്: ആഗ്രോ സര്‍വീസ് സെന്റര്‍ മുണ്ടേരി 9961703847 എ എസ് സി ഫെസിലിറ്റേറ്റര്‍, ഇക്കോ ഷോപ്പ് കടമ്പൂര്‍ 9946694989 (സത്യനാഥന്‍), വീക്കിലി മാര്‍ക്കറ്റ് എടക്കാട് 8129493374 (ഇന്ദിര), എ ഗ്രേഡ് ക്ലസ്റ്റര്‍ കോലഞ്ചേരി 9400441834 (നാരായണന്‍), ഇക്കോ ഷോപ്പ് എളയാവൂര്‍ 8547635531 കെ ടി രമ (അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍).
തലശ്ശേരി ബ്ലോക്ക്: വീക്കിലി മാര്‍ക്കറ്റ് മുഴപ്പിലങ്ങാട് 98795905482 (കുന്നത്ത് ബാബു ), ഹരിതം ഇക്കോ ഷോപ്പ് 8547118093 (ഷാജി).
ഇരിക്കൂര്‍ ബ്ലോക്ക്: ഇക്കോ ഷോപ്പ് 9595326245 (കാഷിം), ഇക്കോ ഷോപ്പ് 9447402166 മധുസൂദനന്‍ (എ എ ഒ), ജീവനി എഫ് ആര്‍ ഒ 9383472196 ശ്രീകുമാര്‍ (അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍), എ എസ് സി 9400557232 എം ബിന്ദു (അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്).
കണ്ണൂര്‍ ബ്ലോക്ക്: മിത്രം റെസിഡന്‍സ് അസോസിയേഷന്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം 7510866209 (ബിന്ദു), പുഴാതി ഇക്കോ ഷോപ്പ് 8113045612 (അനില്‍ കുമാര്‍), കൃഷി ദീപം ഗ്രൂപ്പ്, റെഡ് ക്രോസ് റോഡ് 9446444973 ബി ബി ശശിധരന്‍ (റിട്ട. ഡെപ്യൂട്ടി കമ്മിഷണര്‍), ഇക്കോ ഷോപ്പ് 9847038948 (രാജന്‍).
കല്യാശ്ശേരി ബ്ലോക്ക്: വീക്കിലി മാര്‍ക്കറ്റ് 8289949033 പ്രകാശന്‍ മാതോടം, എഫ് ആര്‍ ഒ 8111917247 (വി പ്രസാദ് ), ഇക്കോ ഷോപ്പ് 9847973837 (നിഷ ), ഇക്കോ ഷോപ്പ് 9747533596 (കെ വി കരുണാകരന്‍), എഫ് ആര്‍ ഒ 9744210031 കെ രാഖി (അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍), ചെറുതാഴം കൃഷിഭവന്‍ 9495760660 നാരായണന്‍ (അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍).
തളിപ്പറമ്പ് ബ്ലോക്ക്: ബി എല്‍ എഫ് ഒ കടന്നപ്പള്ളി 9400508109 (കെ ദാമോദരന്‍), വീക്കിലി മാര്‍ക്കറ്റ് 9497145468 (അംബുജാക്ഷന്‍), ഇക്കോ ഷോപ്പ് 9847269635 (പുഷ്പരാജന്‍), ഇക്കോ ഷോപ്പ് 9747281002 (ചിറയില്‍ വിജയന്‍), ക്ലസ്റ്റര്‍ മാര്‍ക്കറ്റ് 9961460860 (എം പി പുരുഷോത്തമന്‍), ഇക്കോ ഷോപ്പ് -9446165885 (മനോഹരന്‍).