പ്രതിരോധ കുത്തിവെപ്പുകൾ ജില്ലയിൽ ആരംഭിച്ചു

post

കാസർഗോഡ് : കൃത്യമായ സാമൂഹിക അകലം പാലിച്ചും കോവിഡ് 19 ന്റെ ബ്രേക്ക് ദി ചെയിൻ നിർദേശങ്ങൾ അനുസൃതമായും ആണ് ജില്ലയിൽ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകൾ പുനരാരംഭിക്കുന്നത് .  ആരോഗ്യപ്രവർത്തകരും ആശ- അങ്കൺവാടി പ്രവർത്തകരും നല്കുന്ന സമയക്രമം അനുസരിച്ചു മാത്രം ഇമ്മ്യൂണിസഷൻ സൈറ്റ് ലേക്ക് പോവേണ്ടതാണ്. കുട്ടിയുടെ കൂടെ ഒരാൾ മാത്രമേ പ്രതിരോധ  കുത്തിവെപ്പ് നടക്കുന്ന സ്ഥലത്തു പ്രവേശിക്കേണ്ടതുള്ളൂ.

ക്യാമ്പിന്റെ അകത്തു കയറുന്നതിനു മുമ്പ് കൈകളുടെ  ശുചിത്വം ഉറപ്പു വരുത്തേണ്ടതാണ്. കോവിഡ് 19 ബാധിച്ചെന്ന് സംശയിക്കപ്പെടുന്ന വീട്ടിൽ നിന്നുള്ള കുട്ടികൾക്ക് അവരുടെ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ച് തിനുശേഷം മാത്രമേ കുത്തിവെപ്പ് നൽകാൻ പാടുള്ളൂ. ആശുപത്രികളിൽ അനാവശ്യ സന്ദർശനം ഒഴിവാക്കേണ്ടതും . ഓ പി യിൽ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ് . 

വേനൽ മഴ പല സ്ഥലങ്ങളിൽ പെയ്യുന്നതിനാൽ ഡെങ്കുപ്പനി വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രതാ  ശുചികരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു .