പോലീസ് സേനാംഗങ്ങൾക്ക് ആയുർ രക്ഷാ മരുന്നുകൾ നൽകി

post

തൃശ്ശൂര്‍: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ ആയുർ രക്ഷാ ക്ലിനിക് പദ്ധതിയുടെ ഭാഗമായി വലപ്പാട് പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾക്ക് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു. വലപ്പാട് ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജയദീപ്, ഡോ. ജോസ് പൈകട എന്നിവർ മരുന്നുകളെക്കുറിച്ച് വിശദീകരിച്ചു. വലപ്പാട് പോലീസ് എസ്.എച്.ഒ. സുമേഷ്, പി.ആർ.ഒ. അസീസ്, എ.എസ്.ഐ. നൂറുദ്ദീൻ എന്നിവർ മരുന്ന് ഏറ്റുവാങ്ങി.