കൊറോണ: ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കുളള നിര്‍ദ്ദേശങ്ങള്‍

post

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് പുറപ്പെടുവിച്ചു. വിനോദ സഞ്ചാരികള്‍, യാത്രക്കാര്‍ എന്നിവര്‍ എവിടെ നിന്നാണ് വരുന്നതെന്ന് വിവരശേഖരണ നടത്തുക, വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയ സഞ്ചാരികളുമായി ബന്ധപ്പെടുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക, ഹസ്തദാനം ഒഴിവാക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറയ്ക്കുക, മാസ്‌കുകള്‍ ധരിക്കുക, ഉപയോഗശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക, യാത്രാ വേളകളില്‍ എസി ഒഴിവാക്കുകയും വിന്‍ഡോകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുക, സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുക്കുക, യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കുക, പനി, ചുമ ശ്വാസതടസ്സം എന്നിവയുളള യാത്രക്കാര്‍ ഉണ്ടാകുന്ന പക്ഷം യാത്രയ്ക്ക് ശേഷം ബ്ലീച്ച് സൊലൂഷനോ ഫീനോളോ ഉപയോഗിച്ച് വാഹനത്തിന്റെ ഉള്‍വശം മുക്കിത്തുടക്കുക എന്നിവയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സംശയനിവാരണത്തിന് ദിശ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ - 1056.