കെല്‍ട്രോണ്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം: കെല്‍ട്രോണ്‍ വഴുതക്കാട് നോളജ്‌ സെന്ററില്‍ ആരംഭിക്കുന്ന ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിങ്ങ്, അനിമേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ലാപ് ടോപ് ടെക്‌നോളജി (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്‍ന്റനന്‍സ് (3 മാസം) എന്നിവയാണ് ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിങ്ങ് കോഴ്‌സുകള്‍.

അനിമേഷന്‍ വിഭാഗത്തില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയഡിസൈനിംഗ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിംഗ്  (12 മാസം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ് (6 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ്ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ്‌കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകള്‍.

എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കായി ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി വിമന്‍സ് കോളേജ്‌ റോഡ്, വഴുതയ്ക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 04712325154.