ലോക് ഡൗണിൽ വനിതാ കാന്റീനിൽ 25 രൂപയ്ക്ക് ഊണ്

post

തൃശ്ശൂര്‍: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വനിത കാന്റീനിൽ നിന്ന് ഇനി മുതൽ 25 രൂപയ്ക്ക് ഊണ് വാങ്ങാം. സർക്കാരിന്റെ ജനകീയ ഭക്ഷണ ശാലയുടെ ചുവട് പിടിച്ച് സ്വന്തം നിലയിൽ ഭക്ഷണം ഉണ്ടാക്കി 25 രൂപയ്ക്ക് വിതരണം ചെയ്യുകയാണ് ഇവർ. ലോക്ഡൗണിന്റെ ഭാഗമായി ഭക്ഷണശാലകൾ തുറക്കാൻ അനുവാദമില്ലാത്തതിനാൽ ഭക്ഷണം കിട്ടുവാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഒരു ആശ്വാസമാണ് ഈ പദ്ധതി. 
പാഴ്‌സലായാണ് ഇവിടെ നിന്ന ഊണ് നൽകുക. ലോക്ക് ഡൗൺ തീരുന്നതോടെ വനിത കാന്റീനിൽ ഇരുന്ന് കഴിക്കുന്നതിനും സൗകര്യമുണ്ടാകും. നിലവിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വനിത കാന്റീനിൽ നിന്ന് 25 രൂപയ്ക്ക് ഊണ് നൽകുന്നതിന് ഭരണ സമിതി യോഗം തീരുമാനിക്കുകയിയിരുന്നു. കോവിഡ് 19 പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സമയമെടുക്കുമെന്നത്തിനാലാണ് ഈ തീരുമാനമെന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പറഞ്ഞു. എല്ലാ തരത്തിലും പൊതുജനങ്ങളെ സഹായിക്കുക എന്ന സർക്കാരിന്റെ സമീപനത്തിനൊപ്പം നിൽക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ഈ തീരുമാനമെടുത്തത്. സർക്കാരിന്റെ വിശപ്പ് രഹിത കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തീരുമാനം വിപുലീകരിക്കാനും ഭരണസമിതി തിരുമാനിച്ചുവെന്ന് ബ്ലോക്ക് പ്രിസിഡന്റ് പറഞ്ഞു.