കൗണ്‍സലര്‍ ഒഴിവ്

post

തിരുവനന്തപുരം: പട്ടികവര്‍ഗ വകസന വകുപ്പില്‍ പുരുഷ കൗണ്‍സലര്‍മാരുടെ 23 ഉം വനിത കൗണ്‍സലര്‍മാരുടെ 26 ഉം ഒഴിവുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക് / പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ എന്നിവകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2020-21 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആണ് നിയമനം.  

എം.എ. സൈക്കോളജി/എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സലിംഗ് പരിശീലനം നേടിയവരായിരിക്കണം) എം.എസ്‌സി. സൈക്കോളജി ആണ് യോഗ്യത. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സലിംഗില്‍ സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന.  

പ്രായപരിധി 25 നും 45 നും മധ്യേ. ജൂണ്‍ 2020 മുതല്‍ മാര്‍ച്ച് 2021 വരെയാണ് താല്‍ക്കാലിക കരാര്‍ നിയമനം. പ്രതിമാസം 18,000 രൂപ ഹോണറേറിയം, യാത്രാപ്പടി പരമാവധി 2,000 രൂപ.  

താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, (നിയമനം ആഗ്രഹിക്കുന്ന ജില്ല രേഖപ്പെടുത്തി യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം) രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം ഈ മാസം പത്തിന് മുന്‍പായി അതത് ജില്ലാ പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം.