ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

post

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍  സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്  പൊന്നാനിയില്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഈ അധ്യയന വര്‍ഷം എസ്. എസ്. എല്‍. സി., പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും  ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സിനും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ccek.org എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 31  വരെ ഓണ്‍ലൈനായോ, അക്കാദമിയുടെ ഓഫീസില്‍ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യാം.   രജിസ്റ്റര്‍ ചെയ്തവര്‍ ഏപ്രില്‍ രണ്ടിന് രാവിലെ  ഐ.സി.എസ്.ആറില്‍ നടത്തുന്ന എഴുത്തുപരീക്ഷക്ക് ഹാജരാകണം.  ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സിനുള്ള എഴുത്ത് പരീക്ഷ  രാവിലെ 9.30 മുതല്‍ 11 മണി വരെയും  സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍  കോഴ്‌സ് എഴുത്തുപരീക്ഷ  രാവിലെ 11.30 മുതല്‍ 1 മണി വരെയും നടക്കും. ഏപ്രില്‍ 6 ന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍  04942665489, 9645988778, 9846715386, 9746007504.