ചാവക്കാട് ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്നവര്‍ക്ക് വൈദ്യ പരിശോധന നടത്തി

post

തൃശൂര്‍ : ചാവക്കാട് മണത്തല ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വൈദ്യ പരിശോധന നടത്തി. കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ദേശ് സുരക്ഷാ പ്രൊജക്റ്റ്, ചാവക്കാട് നഗരസഭാ ആരോഗ്യവിഭാഗം, ചാവക്കാട് താലൂക്ക് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. എയ്ഡ്‌സ്, റ്റിബി, ജീവിതശൈലി രോഗങ്ങള്‍ എന്നിവയുടെ പരിശോധനകളാണ് നടന്നത്.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജ, ഡോ. രാകേഷ്, ജെ എച്ച് ഐ അജയ് കുമാര്‍, റ്റി ബി എച്ച് വി സ്റ്റാഫ് കൈലാസ്, എന്‍ എം എസ് സ്റ്റാഫ് ഗീത, ജ്യോതിസ്, കൗണ്‍സിലര്‍ ഫാന്‍സി, ടെക്നിഷന്‍ ജൂഡിന്‍ തോമസ്, ഡയടീഷന്‍ ഹാലി തോമസ്, സ്റ്റാഫ് നഴ്‌സ് ഷിമ ദിവാകരന്‍, ജെ പി എച് എന്‍മാരായ ബാനിഷ, മനീഷ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ്, ആശാ വര്‍ക്കര്‍ വി. വി ഷൈലജ, തൃശ്ശൂര്‍ ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് അംഗം ദേവൂട്ടി ഷാജി, ദേശ് സുരക്ഷാ ഔട്ട് റീച്ച് പ്രവര്‍ത്തകര്‍ റ്റി. പി സുനില്‍, ഇ. പി സതീഷ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.