ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

post

എറണാകുളം: കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഗഡുവായ 11, 25,973 രൂപയുടെ ചെക്ക് മന്ത്രി വി.എസ്.സുനില്‍ കുമാറിന് കൈമാറി. ബാങ്ക് പ്രസിഡന്റ് ഹരി.കെ.ജി, വൈസ് പ്രസിഡന്റ് വി.എ.ഷംസുദ്ദീന്‍, ഡയറക്ടറേറ്റ് അംഗം പി.എ.മനോജ്, മാനേജിംഗ് ഡയറക്ടര്‍ വി.എ.അബ്ദുള്‍ ഹഖീം എന്നിവര്‍ പങ്കെടുത്തു. ബാങ്ക് ഇതുവരെ 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.