നോര്‍ക്ക വിദേശ പ്രവാസി രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു

post

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 94453

തിരുവനന്തപുരം : പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി 201 രാജ്യങ്ങളില്‍ നിന്നായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ വ്യാഴ്ചവരെ 3,53,468  പേര്‍ രജിസ്റ്റര്‍ ചെയ്തു.  ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു എ ഇയില്‍ നിന്ന് 1,53,660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും  ഗള്‍ഫു നാടുകളില്‍ നിന്നാണ്.യു കെയില്‍ നിന്ന് 2,112 പേരും  അമേരിക്കയില്‍ നിന്ന്  1,895 പേരും ഉക്രൈയിനില്‍ നിന്ന്1,764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ബുധനാഴ്ച ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ വ്യാഴാഴ്ചവരെ രജിസ്റ്റര്‍ ചെയ്തത് 94483 പേരാണ്. കര്‍ണാടകയില്‍ 30576, തമിഴ്‌നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംസ്ഥാനം തിരിച്ചുള്ള കണക്ക്:

തെലുങ്കാന-3864, ആന്ധ്രാപ്രദേശ്-2816, ഗുജറാത്ത്-2690, ഡല്‍ഹി-2527,  ഉത്തര്‍പ്രദേശ്- 1813, മധ്യപ്രദേശ്-1671, രാജസ്ഥാന്‍-860, ഹരിയാന-689, പശ്ചിമ ബംഗാള്‍-650, ഗോവ-632, ബീഹാര്‍-605, പഞ്ചാബ്-539, പുതുച്ചേരി-401, ചത്തീസ്ഗഡ്-248, ഝാര്‍ഖണ്ഡ്-235, ഒഡീഷ-212, ഉത്തരാഖണ്ഡ്-208, ആസ്സാം-181, ജമ്മു കാശ്മീര്‍-149, ലക്ഷദ്വീപ്-100, ഹിമാചല്‍ പ്രദേശ്-90, അരുണാചല്‍ പ്രദേശ്-87, ആന്‍ഡമാന്‍ നിക്കോബര്‍-84, ദാദ്ര നാഗര്‍ഹവേലി & ദാമന്‍ ദിയു-70, മേഘാലയ-50, ചണ്ഢീഗഡ്-45, നാഗാലാന്‍ഡ്-31, മിസ്സോറാം-21, സിക്കിം-17, ത്രിപുര-15, മണിപ്പൂര്‍-12, ലഡാക്ക്