ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് സ്‌പോര്‍സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ യൂണിയന്‍ 2020 വര്‍ഷത്തെ ജൂനിയര്‍ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ പ്രവേശനത്തിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. ഫോറത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടേയും, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ മാര്‍ച്ച് 31ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.

2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുളള കായികയിനങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളില്‍ (യൂത്ത്/ജൂനിയര്‍) പങ്കെടുക്കുന്നതാണ് കുറഞ്ഞ യോഗ്യത (സര്‍ക്കാര്‍ ഉത്തരവ് നം.51/2019/കാ.യു.വ തിയതി 07.03.2019) മേല്‍ വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിയ്ക്കുകയുള്ളൂ. അപേക്ഷകര്‍ സ്‌പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.