അതിര്‍ത്തി ചെക്‌പോസ്റ്റില്‍ താത്കാലിക മിനി ആരോഗ്യ കേന്ദ്രം

post

വയനാട്: അന്യ സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുമ്പോള്‍ പരിശോധനകള്‍ നടത്തുന്നതിനായി അതിര്‍ത്തി ചെക്‌പോസ്റ്റുകളായ മുത്തങ്ങയിലും താളൂരിലും മിനി ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നു. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങി.

ചെക്‌പോസ്റ്റില്‍ എത്തുന്നവരുടെ രജിസ്‌ട്രേഷന്‍, ആരോഗ്യ പരിശോധന, സ്രവം എടുക്കുന്നതിനുള്ള മുറി, നിരീക്ഷണ വാര്‍ഡ്, ഒ.പി. കൗണ്ടര്‍, നഴ്‌സിംഗ് റൂം, ഫാര്‍മസി, വിശ്രമ സൗകര്യം, ടോയ്‌ലെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് താത്കാലിക മിനി ആരോഗ്യ കേന്ദ്രം. പാസുകള്‍ അനുവദിക്കുന്നതിനുള്ള ഓഫീസ് സൗകര്യവും ഇവിടങ്ങളില്‍ ഉണ്ടാവും. സര്‍ക്കാര്‍ നിര്‍ദേശാനുസരണമാണ് ആരോഗ്യ പരിശോധനാ കേന്ദ്രം നിര്‍മ്മിക്കുന്നത്.