വിദേശ പഠനത്തിന് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും - നോര്‍ക്ക

post

തിരുവനന്തപുരം : വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷനും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തുന്നതിന് നോര്‍ക്ക നടപടി ആരംഭിച്ചു. നിലവില്‍ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്കാണ് ലഭിക്കുന്നത്. രജിസ്‌ട്രേഷന്‍ സംവിധാനം ഇല്ലാത്തതിനാല്‍ വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ക്യത്യമായ കണക്ക് ലഭ്യമല്ല.

നോര്‍ക്ക റൂട്ട്‌സ് ഓവര്‍സീസ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ സൗകര്യം നിലവില്‍ വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഡി.കാര്‍ഡ് ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിമാനയാത്രാക്കൂലി ഉള്‍പ്പെടെയുള്ള ആനുകൂല്യം നല്‍കുമെന്നും നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ പഠന ആവശ്യത്തിന് പോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ യാത്രാവിവരങ്ങള്‍ അറിയിക്കണമെന്ന വ്യവസ്ഥയോ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.