കാണിക്കയും വഴിപാടുകളും ഡിജിറ്റലായി അടക്കാം

post

പത്തനംതിട്ട: അയ്യപ്പഭക്തര്‍ക്ക് ഡിജിറ്റല്‍ കൗണ്ടറിലൂടെ കാണിക്ക മാത്രമല്ല ഇഷ്ടവഴിപാടുകളും അന്നദാനസംഭാവനയും അടക്കാന്‍ സൗകര്യം.  ഇതിനായി സന്നിധാനത്ത് സൈ്വപ്പിങ് മെഷിനുകള്‍ ഏര്‍പ്പെടുത്തി. മഹാകാണിക്കയ്ക്ക് സമീപവും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലും ഫെസ്റ്റിവല്‍ ഓഫീസിന് മുന്‍വശത്തും അന്നദാന മണ്ഡപത്തില്‍നിന്ന് പുറത്തേക്കുള്ള വഴിയിലും സൈ്വപ്പിങ് മെഷിനുകളുണ്ട്. കറന്‍സി കയ്യില്‍ കരുതുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതോടൊപ്പം കാണിക്ക വേഗത്തില്‍ ദേവസ്വം അക്കൗണ്ടിലെത്തുകയും ചെയ്യും. രസീത് ഉടന്‍ ലഭിക്കും. 

ഡബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് കാണിക്ക അര്‍പ്പിക്കുന്ന സംവിധാനം കഴിഞ്ഞ മണ്ഡലകാലത്താണ് നിലവില്‍ വന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ദേവസ്വംബോര്‍ഡുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണിത്. തിരക്ക് കൂടിയാല്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.