ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലിന് പുനരാരംഭിക്കും
കാസര്‍കോട് : മെയ് നാല് മുതല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് ഒഴിവാക്കാന്‍ പണം അടക്കാനുള്ള തീയ്യതി കണ്‍സ്യൂമര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
കണ്‍സ്യൂമര്‍ നമ്പര്‍ 0 ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് നാലിനും കണ്‍സ്യൂമര്‍ നമ്പര്‍ 1 ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് അഞ്ചിനും 2ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് ആറിനും പണം അടക്കാം. 3 ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് ഏഴിനും 4 ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് എട്ടിനും 5 ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് 11 നും പണം അടക്കാം. കണ്‍സ്യൂമര്‍ നമ്പര്‍ 6 ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് 12 നും 7 ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് 13നും 8 ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് 14 നും 9 ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് 15നും പണം അടക്കാം.