തീര്‍ത്ഥാടകര്‍ക്ക് പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി

post

പത്തനംതിട്ട: പ്ലാസ്റ്റിക്ക് രഹിത ശബരിമല എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ മിഷന്‍, ശുചിത്വ മിഷന്‍, വനം വകുപ്പ് എന്നിവയുടെയും  സഹകരണത്തോടെ തീര്‍ഥാടകരില്‍ നിന്നും പ്ലാസ്റ്റിക്ക് കുപ്പികള്‍, പ്ലാസ്റ്റിക്ക് വസ്തുക്കള്‍  എന്നിവ സ്വീകരിച്ച് തുണി സഞ്ചി വിതരണം ചെയ്യുന്ന പദ്ധതി തീര്‍ഥാടകരില്‍ നിന്ന്  പ്ലാസ്റ്റിക്ക്  കുപ്പികള്‍ വാങ്ങി പകരം തുണി സഞ്ചി നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അന്നപൂര്‍ണ്ണാ ദേവി ഉദ്ഘാടനം ചെയ്തു. എരുമേലി പമ്പ റൂട്ടില്‍ കണമല ഫോറസ്റ്റ് സ്റ്റേഷന്‍ സമീപമാണ് പ്ലാസ്റ്റിക്കിന് പകരം തുണിസഞ്ചി തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത്. ളാഹയിലും പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി വിതരണം നടക്കുന്നുണ്ട്.

റാന്നി പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റ് ബീന സജി, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വിധു, കണമല ഫോറസ്റ്റ് സ്റ്റേഷന്‍ സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഡി.എസ് സാബുമോന്‍, വാര്‍ഡ് മെമ്പര്‍ കെ.പ്രശോഭ എന്നിവര്‍ പങ്കെടുത്തു.