ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

വയനാട് : ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മാനനന്തവാടി നഗരസഭാ പരിധിയിലുളള ലോറി ഡ്രൈവറുടെ 49 കാരിയായ ഭാര്യക്കും 88 വയസ്സുളള അമ്മയ്ക്കും  ലോറി ക്ലീനറുടെ 20 വയസ്സുളള  മകനുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. ഇവരെ ചികില്‍സക്കായി ആശുപത്രിയിലേക്ക് മാറ്റി.  ഇതോടെ  ജില്ലയില്‍ രോഗബാധിച്ചവരുടെ എണ്ണം 7 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

  ജില്ലയില്‍ ചൊവ്വാഴ്ച്ച 286 പേര്‍ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1166 ആയി. 20 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. 502 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 444 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 539 സര്‍വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 309 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 230 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

     അയല്‍ സംസ്ഥാനത്ത് നിന്നും മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി 119 വാഹനങ്ങളിലായി 275 യാത്രികര്‍ ജില്ലയിലെത്തിയിട്ടുണ്ട്.