കാട്ടകാമ്പാലിൽ മൂന്ന് വാർഡുകൾ അണുവിമുക്തമാക്കി

post

തൃശ്ശൂര്‍: കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ 8, 9, 10 വാർഡുകൾ അഗ്‌നിരക്ഷാ സേന അണുവിമുക്തമാക്കി. കോട്ടോൽ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, എ ടി എം കൗണ്ടറുകൾ, പബ്ലിക് ലൈബ്രറി, മാർക്കറ്റ്, സ്റ്റേഡിയം, ബസ് സ്റ്റോപ്പുകൾ, കവലകൾ എന്നിവയാണ് അണുവിമുക്തമാക്കിയത്.

കഴിഞ്ഞ ദിവസം എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ, കുന്നംകുളം വെയർഹൗസ് എന്നിവയും അഗ്‌നി രക്ഷാ സേന അണുവിമുക്തമാക്കിയിരുന്നു. സ്റ്റേഷൻ ഫയർ ഓഫീസർ ബി ശ്രീകുമാർ, ഫയർ ഓഫീസർ കെ രവീന്ദ്രൻ, സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.