സംയോജിത കൃഷി : ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് ഇന്ന്

post

തിരുവനന്തുപുരം : സംയോജിത കൃഷി വിഷയമാക്കി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (മേയ് 7) വൈകിട്ട് മൂന്നുമണി മുതല്‍ നാലുവരെയാണ് പരിപാടി. സംയോജിത കൃഷി രീതികള്‍, ഇതിന് അനുവര്‍ത്തിക്കേണ്ട മാര്‍ഗ്ഗങ്ങള്‍, വിത്ത് തയ്യാറാക്കല്‍, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിശദമായ സംശയനിവാരണം ഫേസ്ബുക്ക് ലൈവിലൂടെ നല്‍കും.

ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ് റിസര്‍ച്ച് സ്റ്റേഷനിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരുമായ ഡോ.ജേക്കബ് ജോണ്‍, ഡോ.സജീന എ, ഹിരോഷ് കുമാര്‍ കെ.എസ്, ഹരിതകേരളം മിഷനിലെ കൃഷി ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എസ്.യു.സഞ്ജീവ്, ടെക്നിക്കല്‍ ഓഫീസര്‍ ഹരിപ്രിയാദേവി വി.വി. എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. www.facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാം.