കലാ കിരീടം പാലക്കാടിന്

post

കാസര്‍കോട്: 60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും 951 പോയിന്റു നേടി പാലക്കാട് ജില്ല കലാകിരീടം ചൂടി. 949 പോയിന്റു വീതം നേടി കണ്ണൂരും കോഴിക്കോടുമാണ് രണ്ടാം സ്ഥാനം പങ്കിട്ടത്. ആതിഥേയരായ കാസര്‍കോട് ജില്ല 875 പോയിന്റുമായി ഒമ്പതാം സ്ഥാനം നേടി. 

അടുത്ത കൊല്ലം കൊല്ലത്ത്

61-ാം സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല ആഥിതേയത്വം വഹിക്കും. ഇത് നാലാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പെ 2008 ലെ കലോത്സവത്തിനാണ് അവസാനമായി കൊല്ലം ആതിഥേയത്വം വഹിച്ചത്. അതിന് മുന്‍പ് 1999 ലും 1988 ലും സ്‌കൂള്‍ കലോത്സവം കൊല്ലത്തിന്റെ മണ്ണില്‍ നടന്നിരുന്നത്.