സന്നിധാനത്ത് ഓണ്‍ലൈനായും മുറി ബുക്ക് ചെയ്യാം

post

പത്തനംതിട്ട: തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് മുറികള്‍ ഓണ്‍ലൈനായി പണമടച്ച് ബുക്കു ചെയ്യാം. www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴി 15 ദിവസം മുന്‍കൂറായി ബുക്ക് ചെയ്യണം. 104 മുറികളാണ് ഓണ്‍ലൈന്‍ ബുക്കിംഗിന് നീക്കി വച്ചിട്ടുള്ളത്. 350 മുതല്‍ 2,200 രൂപവരെ വാടക. അതാത് ദിവസത്തേക്ക് മുറിയെടുക്കുന്നതിന് 24 മണിക്കൂറും സൗകര്യമുണ്ടായിരിക്കും. 

സന്നിധാനത്തെ അക്കോമഡേഷന്‍ സെന്ററിലാണ് നേരിട്ട് പണമടച്ച് റൂമെടുക്കാവുന്നത്. 250 രൂപ മുതല്‍ 1,500 രൂപക്കുവരെ മുറി ലഭിക്കും. ഒരു മുറിയില്‍ നാല് പേര്‍ക്ക് കഴിയാം. കൂടുതല്‍പേര്‍ക്ക് കഴിയണമെങ്കില്‍ ആനുപാതികമായി പണമടക്കണം. 12 മണിക്കൂര്‍, 16 മണിക്കൂര്‍ സമയത്തേക്കാണ് മുറികള്‍ ലഭിക്കുക. അക്കോമഡേഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന രസീതുമായി ബന്ധപ്പെട്ട കെട്ടിടത്തിലെത്തി കെയര്‍ടേക്കറില്‍ നിന്ന് താക്കോല്‍ വാങ്ങി മുറി ഉപയോഗിക്കാം. ചിന്മുദ്ര, സഹ്യാദ്രി, പ്രണവം, ശ്രീമാത, ശ്രീമണികണ്ഠ തുടങ്ങി 11 കെട്ടിടങ്ങളിലായി നേരിട്ടും ഓണ്‍ലൈനിലുമായി ആകെ 466 മുറികളാണ് ബുക്ക് ചെയ്യാവുന്നത്. ശുചിമുറി, കട്ടില്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ബുക്കിംഗ് സംബന്ധിച്ച പരാതികള്‍ support@onlinetdb.com എന്ന മെയിലില്‍ അറിയിക്കാം.