നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

post

കാസര്‍ഗോഡ് : വീടിനുള്ളില്‍ പ്രത്യേക ശൗചാലയത്തോടുകൂടിയ മുറിയില്‍ താമസിക്കണം. ആ മുറിയോ, ശൗചാലയമോ നിരീക്ഷണ കാലയളവ് കഴിയുന്നതുവരെ  വേറെ ആരും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. പരിചരിക്കുന്നവര്‍ പതിനെട്ടിനും അമ്പതിനും വയസ്സിനിടയില്‍ ഉള്ളവരും പൂര്‍ണ ആരോഗ്യവാന്‍മാരും ആയിരിക്കണം.താമസിക്കുന്ന മുറി വായുസഞ്ചാരം ഉള്ളതും ഏസി ഇല്ലാത്തതും ആയിരിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടിലെ അംഗങ്ങള്‍ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ പുറത്തു പോകാന്‍  പാടുള്ളൂ.

പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 ഒരു കാരണവശാലും വീടുവിട്ട് പുറത്തു പോകരുത്.മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കരുത് .നിരീക്ഷണത്തിലുള്ളയാളുടെ മുറിയില്‍ കയറുമ്പോള്‍ മാസ്‌കും കൈയുറകളും  ധരിക്കണം. ഉപയോഗശേഷം ഇവ ശാസ്ത്രീയമായി സംസ്‌കരിക്കണം. ഒരാള്‍ തന്നെ നിരീക്ഷണത്തിലുള്ള ആളെ പരിചരിക്കണം.  പാത്രങ്ങള്‍ തുണി മറ്റു വസ്തുക്കള്‍ കൈമാറി ഉപയോഗിക്കരുത്.