കിക്മ എം.ബി.എ പ്രവേശനം

post

ആലപ്പുഴ: സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരത്തെ കേരള   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റി(കിക്മ) ല്‍ എം.ബി.എ. (ഫുള്‍ടൈം) 2020-22 ബാച്ചിലേക്ക്  ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ.യുടെയും അംഗീകാരത്തോടെ നടത്തു ദ്വിവല്‍സര എം.ബി.എ. കോഴ്സില്‍ മാര്‍ക്കറ്റിങ്ങ്, ഫിനാന്‍സ്, ഹ്യൂമന്‍  റിസോഴ്സ് തുടങ്ങിയവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഫീസ് ഇളവും സംവരണവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി www.kicmakerala.in എന്ന വെബ്സൈറ്റിലുടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി  ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547618290.