വനിതകള്‍ക്ക് ആടുകളെ വിതരണം ചെയ്തു

post

തൃശ്ശൂര്‍: കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് ആടുകളെ വിതരണം ചെയ്തു. 2019-20 വാര്‍ഷിക പദ്ധതി പ്രകാരം 4,48,000 രൂപ വകയിരുത്തിയാണ് ആടുകളെ വിതരണം ചെയ്തത്. ആകെ 28 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക. വനിതകളുടെ സാമൂഹ്യ-സാമ്പത്തിക പദവി ഉയര്‍ത്തുന്നതിന് 14,463,40 രൂപയുടെ പദ്ധതി വിഹിതം വകയിരുത്തിയിട്ടുണ്ട്. സ്വയം തൊഴില്‍ സംരഭം, യോഗ പരിശീലനം, ജൈവ പച്ചക്കറി, കൃഷി പ്രോത്സാഹനം, ആട് വിതരണം, കറവ പശു വിതരണം തുടങ്ങിയ വിപുലമായ പദ്ധതികളാണ് പഞ്ചായത്ത് ഇതിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 

വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് - പ്രസിഡന്റ് ബീന രഘു നിര്‍വ്വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഡോ. ഷൈമ പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷീജ പവിത്രന്‍, ജയശ്രീ സുബ്രമണ്യന്‍, രാജലക്ഷ്മി കുറുമാത്ത്, സ്വപ്ന നജിന്‍, ധീരജ് തേറാട്ടില്‍, എം. ജെ. റാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. വി. ലത നന്ദി പറഞ്ഞു.