പുകവലി നിരോധനം നടപ്പാക്കുന്നതിന് വേഗം കൂട്ടണം

post

ആലപ്പുഴ: പൊതുനിരത്തില്‍ പുകവലി നിരോധനം നടപ്പിലാക്കിയെങ്കിലും നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ വേഗം കൂട്ടണമെന്ന് ജസ്റ്റീസ് കെ.നാരായണ കുറുപ്പ് പറഞ്ഞു. ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും ഹെല്‍ത്ത് ഫോര്‍ ആള്‍ ഫൗണ്ടേഷന്റെയും, ലയണ്‍സ് ആലപ്പുഴ സെന്‍ട്രല്‍ കമ്മറ്റിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
 
മികച്ച ഹൃദയരോഗ വിദഗദ്ധന് ഹെല്‍ത്ത് ഫോര്‍ ആള്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഡോ.ഇ കെ.ആന്റണി സ്മാരക പുരസ്‌ക്കാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം അഡീഷണല്‍ പ്രൊഫ. ഡോ.കെ.എസ് മോഹനന് ജസ്റ്റീസ് നല്‍കി. ഐ.എം.എ.ജില്ലാ പ്രസിഡന്റ് ഡോ: പി.ടി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. 
 
ഫൗണ്ടേഷന്‍ ചെയര്‍മാന്‍. ഡോ.ബി പത്മകുമാര്‍.ഐ.എം.എ.ജില്ലാ സെക്രട്ടറി ഡോ.എ.പി.മുഹമ്മദ് അരുണ്‍, എ.എന്‍.പുരം ശിവകുമാര്‍ ,കെ.നാസര്‍.ഡോ കെ.എസ്.മോഹന്‍, കെ.ശിവകുമാര്‍ ജഗ്ഗു .ടി .കെ .അരുണ്‍.ടി.എസ്.സിദ്ധാത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴ ബീച്ചില്‍ ഹൃദയ ആരോഗ്യത്തിന് വ്യായമം എന്ന സന്ദേശവുമായി കൂട്ട നടത്തം സംഘടിപ്പിച്ചു. എ എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രി പള്‍ മണറി മെഡിസിന്‍ മേധാവി ഡോ.കെ.വേണുഗോപാല്‍ ഹൃദയദിന സന്ദേശം നല്‍കി.