കലക്ടറേറ്റിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ്
കണ്ണൂര്‍ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്കും തിരിച്ചും മെയ് 20 മുതല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും. വാഹനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. യാത്ര ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട വകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കേണ്ടതും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്. ഒരു ബസ്സില്‍ യാത്രക്കാരായി 30 ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. സാധാരണ നിരക്കിന്റെ ഇരട്ടിയായിരിക്കും യാത്രാചാര്‍ജ്.
ബസ് റൂട്ട്, സമയം, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍
പയ്യന്നൂര്‍ (പഴയങ്ങാടി വഴി)- രാവിലെ 8.40, 8.50, ഫോണ്‍: 9961965774,
കരിവെള്ളൂര്‍ (പയ്യന്നൂര്‍, തളിപ്പറമ്പ് വഴി)- 8.20, 8.30, 9995174565,
പയ്യന്നൂര്‍ (പിലാത്തറ, തളിപ്പറമ്പ് വഴി)- 8.50, 9400577674,
ഇരിട്ടി (മട്ടന്നൂര്‍, ചാലോട് വഴി)- 8.30, 8.40, 9605747601,
പാനൂര്‍ (പൂക്കോട്, തലശ്ശേരി വഴി)- 8.30, 9847906117,
കൂത്തുപറമ്പ് (മമ്പറം, ചാല വഴി)- 8.45, 9656813706,
ശ്രീകണ്ഠപുരം (മയ്യില്‍, കമ്പില്‍ വഴി)- 8.30, 9645609787,
ചാലോട് (പാവന്നൂര്‍, മയ്യില്‍ വഴി)- 8.40, 9847838817,
മട്ടന്നൂര്‍ (അഞ്ചരക്കണ്ടി, ഏച്ചൂര്‍ വഴി)- 8.45, 9446777767,
കൂത്തുപറമ്പ് (അഞ്ചരക്കണ്ടി, കാപ്പാട് വഴി)- 8.45, 9446777767,
കൂത്തുപറമ്പ് (തലശ്ശേരി വഴി), 8.45, 9961083770, 9544237783,
അഴീക്കല്‍ (പൂതപ്പാറ വഴി)- 9 മണി, 9747937968.
വൈകുന്നേരം 5.10 ന് കലക്ടറേറ്റ് പരിസരത്ത് നിന്ന് തിരിച്ചും ബസ് സര്‍വീസ് നടത്തും. ജീവനക്കാര്‍ രാവിലെ യാത്ര ചെയ്ത ബസ്സില്‍ തന്നെ വൈകിട്ടും യാത്ര ചെയ്യേണ്ടതാണെന്ന് എഡിഎം അറിയിച്ചു.