സംസ്ഥാനത്ത് ഹ്രസ്വദൂര ബസ് സര്‍വ്വീസുകള്‍ ഇന്ന് (20.05.20) മുതല്‍ പുനരാരംഭിക്കും

post

തിരുവനന്തരപുരം : കോവിഡ് 19 നെ തുടര്‍ന്ന് തടസ്സപ്പെട്ട കെ.എസ്.ആര്‍.ടി. സി. ഹ്രസ്വദൂര സര്‍വ്വീസുകള്‍ ഇന്ന് (മെയ് 20) മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. സംസ്ഥാനത്തൊട്ടാകെ 1850 ഷെഡ്യൂള്‍ സര്‍വീസുകളാണ് ജില്ലാടിസ്ഥാനത്തില്‍ ആരംഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വ്വീസ് നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യതയും അനുസരിച്ച് മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളു. ബസിന്റെ പുറകുവശത്തെ  വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുന്‍വാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക  അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. ഓര്‍ഡിനറിയായി മാത്രമേ ബസുകള്‍ സര്‍വ്വീസ് നടത്തുകയുള്ളു.

ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ജില്ല, സര്‍വീസുകളുടെ എണ്ണം എന്നിവ ക്രമത്തില്‍:  തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശ്ശൂര്‍-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂര്‍-100, കാസര്‍ഗോഡ്-68.