'വിത്ത് വണ്ടി' യാത്ര തുടരുന്നു; 10,000 തൈകൾ നൽകി

post

തൃശൂര്‍: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുന്നയൂർക്കുളം പഞ്ചായത്തിന്റെ 'വിത്ത് വണ്ടി' യാത്ര തുടരുന്നു. വിത്തും, തൈകളും, നടീൽ വസ്തുക്കളും ആളുകൾക്ക് വീടുകളിൽ നേരിട്ട് എത്തിച്ചുള്ള വില്പനയാണ് വിത്ത് വണ്ടി പദ്ധതി മുഖേന നടപ്പിലാക്കുന്നത്. ഒരാഴ്ച തികയും മുൻപേ 10,000 പച്ചക്കറി തൈകൾ പഞ്ചായത്ത് പരിധിയിലുള്ള വീടുകളിൽ എത്തിച്ചു കഴിഞ്ഞു.

ബുധനാഴ്ച വിത്തും, തൈകളും, നടീൽ വസ്തുക്കളുമായി ചമ്മന്നൂർ അതിർത്തി, ചമ്മന്നൂർ സെന്റർ, പരൂർ, ആറ്റുപുറം സെന്റർ, കുന്നത്തൂർ, ആൽത്തറ എന്നിവിടങ്ങളിൽ വിപണനം നടത്തി. വിത്ത് വണ്ടി എത്തിച്ചേരാത്ത സ്ഥലങ്ങളിലേക്ക് അടുത്ത ദിവസങ്ങളിൽ തന്നെ എത്തിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് കൃഷി ഓഫീസർ അറിയിച്ചു. തിയ്യതി പിന്നീട് അറിയിക്കും