ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ്, ചികിത്സയിലുള്ളത് 19 പേര്‍
ദുബൈയില്‍ നിന്ന് വന്ന ചെങ്കള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്
കാസര്‍കോട് : ഇന്നലെ (മെയ് 21) ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 18 ന് ദുബൈയില്‍ നിന്ന് വന്ന് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 41 വയസുള്ള ചെങ്കള സ്വദേശിയ്ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19 ആയി.
ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളത് 2460 പേരാണ്. ഇതില്‍ വീടുകളില്‍ 2007 പേരും ആശുപത്രികളില്‍ 453 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 282 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.628 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. അഞ്ച് സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.