പതിറ്റാണ്ട് പിന്നിട്ട് സന്നിധാനത്ത് ഭാഗവത പാരായണം

post

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ശ്രീധര്‍മ്മശാസ്ത ഓഡിറ്റോറിയത്തില്‍ പുരാണ പാരായണ കലാസംഘടനയുടെ ഭാഗവത പാരായണം പതിറ്റാണ്ട് പിന്നിട്ടു. 41 ദിവസം മുടങ്ങാതെയാണ് ഭാഗവത പാരായണം നടപ്പന്തലിനെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ള ഭാഗവത പാരായണം 2004ല്‍ തുടങ്ങിയതാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ ഇതില്‍ പങ്കാളികളാവുന്നു. രാവിടെ എട്ട്മണി മുതല്‍ ഉച്ചയ്ക്ക് 12വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ നാലുമണിവരെയുമാണ് പാരായണം.  നിലവില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി രാജന്‍, കൊട്ടാരക്കരയിലെ കലാമണ്ഡലം രാധാമണി ടീച്ചര്‍, വെള്ളനാട് സ്വദേശിനികളായ സത്യഭാമ, ചന്ദ്രിക, നെടുമങ്ങാട് സ്വദേശിനി സത്യഭാമ എന്നിവരാണ് ഭാഗവത പാരായണത്തിലേര്‍പ്പെട്ടിരിക്കുന്നത്