81 കേന്ദ്രങ്ങള്‍ ഫയര്‍ഫോഴ്‌സ് സഹായത്തോടെ അണുവിമുക്തമാക്കി

post

ആലപ്പുഴ:  26 ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി ഇ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങള്‍ അണുവിമുക്തം ആക്കുന്നതിനുള്ള നടപടികള്‍  ജില്ലയില്‍ വേഗത്തില്‍ പുരോഗമിക്കുകയാണ് . ഇതിന് ഫയര്‍ഫോഴ്‌സ് ഇന്റെ  സഹായവും ലഭ്യമാക്കിയിട്ടുണ്ട് . ശനിയാഴ്ച ഫയര്‍ ഫോഴ്‌സ് ആലപ്പുഴയില്‍ എട്ടു കേന്ദ്രങ്ങളും അരൂരില്‍ ആറ് കേന്ദ്രങ്ങളും ചേര്‍ത്തലയില്‍ 11 കേന്ദ്രങ്ങളും തകഴിയില്‍ 3 കേന്ദ്രങ്ങളും ഹരിപ്പാട് 11 കേന്ദ്രങ്ങളും കായംകുളം 17 കേന്ദ്രങ്ങളും മാവേലിക്കരയില്‍ 7 കേന്ദ്രങ്ങളും ചെങ്ങന്നൂരില്‍ 18 കേന്ദ്രങ്ങളും  ഉള്‍പ്പെടെ 81കേന്ദ്രങ്ങള്‍ അണുവിമുക്തം ആക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരവും ക്ലാസ്മുറികളും വൃത്തിയാക്കുന്നതിന് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, സന്നദ്ധസേവകര്‍ , തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, പിടിഎ  ഭാരവാഹികള്‍ എന്നിവരുടെ സഹായവും വിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നുണ്ട്.