മഹാരാജാസ് കോളേജിലെ സുവോളജി മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു

post

കൊച്ചി: മഹാരാജാസ് കോളേജിലെ ഒന്നേകാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള സുവോളജി മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു. മഹാരാജാസ് കോളേജ്, എറണാകുളം സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നാളെ നടത്തുന്ന ശാസ്ത്ര പ്രദര്‍ശനത്തോടനുബന്ധിച്ചാണ് സുവോളജി മ്യൂസിയം തുറന്നുകൊടുക്കുന്നത്. 

ആവര്‍ത്തന പട്ടികയുടെ 150- ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ആവര്‍ത്തന പട്ടിക വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനത്തില്‍ മൂലകങ്ങളുടെ അപൂര്‍വ്വമായ ധാതുക്കള്‍, ആവര്‍ത്തന പട്ടികകള്‍, രസതന്ത്ര മാജിക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന മ്യൂസിയങ്ങളില്‍ ഒന്നായ സുവോളജി മ്യൂസിയം ആയിരത്തി അഞ്ഞൂറിലധികം അപൂര്‍വ്വ ശേഖരങ്ങളുടെ കലവറയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. നീന ജോര്‍ജ്: 9895 310 103 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.